Latest News

ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വില്‍പ്പന: ഒരാള്‍ പിടിയില്‍

പലരില്‍ നിന്നും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ചായിരുന്നു വില്‍പ്പന.

ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വില്‍പ്പന: ഒരാള്‍ പിടിയില്‍
X

തൃശൂര്‍: സര്‍ക്കാറിന്റെ ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് അനധികൃത വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. ചാലക്കുടിക്ക് സമീപം അടിച്ചിലിയില്‍ ഹോട്ടല്‍ നടത്തുന്ന സുരേന്ദ്രനാണ്(55) കൊരട്ടി പൊലീസിന്റെ പിടിയിലായത്. 13 ലിറ്റര്‍ വിദേശമദ്യവും മദ്യം വിറ്റ് കിട്ടിയ 33000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്ക് വേണ്ടി ആപ്പ് ഉപയോഗിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ മദ്യം വാങ്ങിയ ബെവ്റേജസ് ഔട്ലെറ്റില്‍ നിന്നും വിവരം ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി

അടിച്ചിലിയില്‍ ബിവറേജ് ഔട്ലെറ്റിന് പുറത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു ഇയാള്‍. പലരില്‍ നിന്നും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ചായിരുന്നു വില്‍പ്പന. ബെവ് ക്യു ആപ്പ് ഉപയോഗിക്കാനറിയാത്തവരായിരുന്നു ഇത്തരത്തില്‍ മദ്യം വാങ്ങാനെത്തിയിരുന്നത്. വാങ്ങുന്നതിന്റെ ഇരട്ടി വിലക്കാണ് മദ്യം വിറ്റിരുന്നത്.


Next Story

RELATED STORIES

Share it