Latest News

ഉംറ തീര്‍ത്ഥാടനം: മക്കയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെ കര്‍മ്മങ്ങള്‍ പുനഃരാരംഭിച്ചു

ഉംറ തീര്‍ത്ഥാടനം: മക്കയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെ കര്‍മ്മങ്ങള്‍ പുനഃരാരംഭിച്ചു
X

ആഷിക്ക് ഒറ്റപ്പാലം(മക്ക)

മക്ക: കൊവിഡിന്റെ പശ്ചാത്തലത്തില്‍ 7 മാസം മുമ്പ് നിര്‍ത്തിവെച്ച ഉംറ കര്‍മ്മങ്ങള്‍ ഇന്നലെ രാത്രിയോടെ പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 4ന് നിര്‍ത്തിവെച്ച ഉംറ സര്‍വീസാണ് പുനഃരാരംഭിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉംറ ചെയ്യാനുള്ള ആദ്യ സംഘം ഞായറാഴ്ച രാത്രി 12 മണിയോടുകൂടി മക്കയില്‍ എത്തും.

ആയിരം പേരടങ്ങുന്ന സംഘമായിട്ടായിരിക്കും തീര്‍ത്ഥാടകരെ ക്രമീകരിക്കുക. ഒരു സംഘത്തിന് മൂന്ന് മണിക്കൂര്‍ നല്‍കും. ഈ സമയത്തിനുള്ളില്‍ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം. 18നും 65നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ഇപ്പോള്‍ ഉംറ പൂര്‍ത്തീകരിക്കാന്‍ അനുമതിയുള്ളൂ.

ഹജ്ജ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ നിര്‍വഹിക്കാനുള്ള അനുമതി നല്‍കുന്നത്.

Next Story

RELATED STORIES

Share it