Latest News

സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ഉമൈറിന് ജയില്‍ മോചനം

രണ്ടു വര്‍ഷം മുമ്പ് സുഹൃത്ത് ഷാജി വാടകയ്‌ക്കെടുത്ത കാര്‍ അപകടത്തില്‍പെടുകയും കമ്പനിക്ക് അപകടമുണ്ടാക്കിയ കാര്‍ തിരിച്ചേല്‍പ്പിക്കാതെ നാട്ടിലേക്ക് കടയ്ക്കുകയും ചെയ്തതോടെയാണ് ഉമൈറിന്റെ ജീവിതം മാറി മറിഞ്ഞത്.

സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ഉമൈറിന് ജയില്‍ മോചനം
X

അബഹ: സൗദിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശി ഉമൈറിന് സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ മോചനം. രണ്ടു വര്‍ഷം മുമ്പ് സുഹൃത്ത് ഷാജി വാടകയ്‌ക്കെടുത്ത കാര്‍ അപകടത്തില്‍പെടുകയും കമ്പനിക്ക് അപകടമുണ്ടാക്കിയ കാര്‍ തിരിച്ചേല്‍പ്പിക്കാതെ നാട്ടിലേക്ക് കടയ്ക്കുകയും ചെയ്തതോടെയാണ് ഉമൈറിന്റെ ജീവിതം മാറി മറിഞ്ഞത്.

ഉമൈര്‍ അറിയാതെ അദ്ദേഹത്തിന്റെ ഇഖാമയുടെ കോപ്പിയായിരുന്നു ഷാജി കമ്പനിയില്‍ ജാമ്യത്തിനായി നല്‍കിയിരുന്നത്. ഷാജിയുടെ അഭാവത്തില്‍ ജാമ്യക്കാരനായ ഉമൈര്‍ 40,000 റിയാല്‍ നഷ്ടപരിഹാരം നല്‍കമണമെന്നാവശ്യപ്പെട്ട് ഖമീസ് മുശൈത്തിലെ റെന്റ് എ കാര്‍ കമ്പനി കോടതിയെ സമീപിച്ചു.തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് പത്തിലധികം തവണ ഉമൈറിന് ഖമീസ് മുശൈത് സെന്‍ട്രല്‍ കോടതിയില്‍ കയറിയിറങ്ങേണ്ടി വന്നു. എല്ലാ സിറ്റിങിലും ഉമൈറിനെ സഹായിക്കാന്‍ സിസിഡബ്ല്യു അംഗവും അംഗീകൃത പരിഭാഷകനുമായ സൈദ് മൗലവിയും ഒപ്പമുണ്ടായിരുന്നു.

ജാമ്യക്കാരനായി ഒപ്പിട്ടത് ഉമൈറാണെന്ന കമ്പനിയുടെ വാദം തള്ളിയ കോടതി അഞ്ചു മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തെ നിരുപാധികം വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കഫീല്‍ ഹുറൂബ് ആക്കിയതിനെതുടര്‍ന്ന് നാട്ടിലേക്ക് കയറ്റിവിടാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെയാണ് റെന്റ് എ കാര്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ ഉമൈര്‍ ഉള്‍പ്പെടുന്നത്.ര

ണ്ടു മാസം മുമ്പ് ഹുറൂബ് കേസുമായി ബന്ധപ്പെട്ട് ഖമീസ് മുശൈതില്‍ നിന്ന് നാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും ഇഖാമ രേഖകളിലെ തടസ്സം കംപ്യൂട്ടറില്‍നിന്ന് നീങ്ങാതിരുന്നത് വിനയായി. തുടര്‍ന്ന് ഉമൈറിനെ ജിദ്ദ എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഖമീസ് മുശൈത് ജയിലിലേക്ക് തിരിച്ചയച്ചു.സൈദ് മൗലവിയുടെ നിരന്തര ഇടപെടലിലൂടെ തടസ്സങ്ങളൊക്കെ നീക്കാന്‍ സാധിച്ചതോടെയാണ് ഉമൈറിന് നാട്ടിലേക്കുള്ള തിരിച്ചുവരവ് യാഥാര്‍ത്ഥ്യമായത്.

Next Story

RELATED STORIES

Share it