Latest News

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ആഴ്ചയില്‍ അതിജീവിച്ചത് മൂന്ന് വധശ്രമങ്ങള്‍

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ആഴ്ചയില്‍ അതിജീവിച്ചത് മൂന്ന് വധശ്രമങ്ങള്‍
X

കീവ്; യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിക്കെതിരേ കഴിഞ്ഞ ആഴ്ച നടന്നത് മൂന്ന് വധശ്രമങ്ങള്‍. വധിക്കാനുള്ള ഗൂഢാലോചനയെ യുക്രെയ്ന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ത്തതായി ദി ടൈംസ് പത്രം റിപോര്‍ട്ട് ചെയ്തു.

രണ്ട് ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്, വാഗ്നര്‍ ഗ്രൂപ്പിനെയും ചെചെന്‍ വിമതരെയും.

സെലന്‍സ്‌കിയെ വധിക്കാനായി ചെചന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനെ നിയോഗിച്ചതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി ഏജന്‍സിയാാണ് മുന്നറിയിപ്പ് നല്‍കിയത്.

വധിക്കാനെത്തിയ യൂനിറ്റിനെ 'നശിപ്പിച്ചതായി' യുക്രെയ്ന്‍ നാഷണല്‍ സെക്യൂരിറ്റി ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡാനിലോവും പറഞ്ഞു.

ചെചന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനെ ശനിയാഴ്ച കീവില്‍ വച്ചാണ് കീഴ്‌പ്പെടുത്തിയതത്രെ.

സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ സെലെന്‍സ്‌കിയെ നാടുവിടാന്‍ സഹായിക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അദ്ദേഹം അത് നിരസിച്ചു. തന്റെ സംരക്ഷണ സ്‌ക്വാഡിനൊപ്പം കീവില്‍തന്നെ തുടരാനായിരുന്നു തീരുമാനം.

സെലന്‍സ്‌കിയോടുള്ള മതിപ്പ് വര്‍ധിക്കാന്‍ ഈ നീക്കം ഉപകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ സെലന്‍സ്‌കിയുടെ ധീരതയെ വാഴ്ത്തുകയും ചെയ്തു.

റഷ്യന്‍ പട്ടാളത്തിന്റെ പ്രധാന ടാര്‍ജറ്റാണ് താനെന്ന് അറിയാമെന്ന് പറഞ്ഞ സെലന്‍സ്‌കി പുടിനുമായി നേരില്‍ സംസാരിച്ചാല്‍ മാത്രമേ സംഘര്‍ഷം അവസാനിക്കൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it