ഉദയ്പൂര് കൊലപാതകം: പ്രതികളിലൊരാള്ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും ആഭ്യന്തര മന്ത്രിയും

ജയ്പൂര്: കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരില് തയ്യല്ക്കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസില് പ്രതിയായ ഒരാള്ക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന് രാജസ്ഥാന് ഡിജിപിയെ ഉദ്ധരിച്ച് ആഭ്യന്തരമന്ത്രി രാജേന്ദ്ര സിങ് യാദവ്. പ്രതിയായ മുഹമ്മദ് 2014ല് കറാച്ചയില് പോയിട്ടുണ്ടെന്നും കഴിഞ്ഞ 2-3 വര്ഷത്തിനിടയില് പല തവണ പാകിസ്താനിലേക്ക് ഫോണ് വിളിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
കറാച്ചിയിലായിരുന്ന സമയത്ത് മുഹമ്മദ്, കറാച്ചിയിലെ ദവത്ത് ഇ ഇസ് ലാമിയുടെ ഓഫിസില് സന്ദര്ശനം നടത്തിയെന്നും ഡിജിപി എം എല് ലാത്തൂര് പറഞ്ഞു.
'മുഹമ്മദ് 2014ല് കറാച്ചിയില് പോയി 45 ദിവസം അവിടെ ചെലവഴിച്ചു. തുടര്ന്ന് 2018-19ല് അറബ് രാജ്യങ്ങളില് സഞ്ചാരം നടത്തുകയും ഏതാനും തവണ നേപ്പാള് സന്ദര്ശിക്കുകയും ചെയ്തു. കഴിഞ്ഞ 23 വര്ഷമായി അദ്ദേഹം പാകിസ്താനിലെ 8-10 ഫോണ് നമ്പറുകളിലേക്ക് വിളിക്കുന്നു'- ഡിജിപി പറയുന്നു.
അവര് ചെയ്ത കുറ്റം ഒരു സാധാരണക്കാരന് ചെയ്യാവുന്ന ഒന്നല്ല. അതിനാല് എന്ഐഎ കേസെടുത്തിട്ടുണ്ടെന്നും അവരുടെ ശൃംഖല കണ്ടെത്തി കുറ്റവാളികളെ ജയിലിലടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സന്ദര്ശനമല്ലാതെ മറ്റ് തെളിവുകള് എന്തൈങ്കിലും ലഭിച്ചതായി മന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടില്ല.
RELATED STORIES
തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്ണം തട്ടാന് ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMT