Latest News

മഹാമാരിക്കിടയിലും പുതുവര്‍ഷത്തെ വര്‍ണപ്പകിട്ടോടെ വരവേറ്റ് യുഎഇ

ബുര്‍ജ് ഖലീഫയിലെ ദൃശ്യവിസ്മയം കാണാന്‍ നേരത്തെ തന്നെ ആളുകള്‍ എത്തിയിരുന്നു. വാട്ടര്‍ മ്യസിക് ഡാന്‍സിനൊപ്പം കരിമരുന്ന് പ്രയോഗവും ആയതോടെ ബുര്‍ജ് ഖലീഫയിലെത്തിയവര്‍ക്ക് അതിശയക്കാഴ്ച്ച ലഭിച്ചു.

മഹാമാരിക്കിടയിലും പുതുവര്‍ഷത്തെ വര്‍ണപ്പകിട്ടോടെ വരവേറ്റ് യുഎഇ
X

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടയിലും പുതുവര്‍ഷ ദിനം യുഎഇ ആഘോഷമാക്കി. യു.എ.ഇയിലെ ആറു എമിറേറ്റുകളില്‍ 33 കേന്ദ്രങ്ങളിലാണ് ഗംഭീര വെടിക്കെട്ടുകളോടെ പുതുവര്‍ഷത്തെ സ്വീകരിച്ചത്. വൈകുന്നേരത്തോടെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. വെടിക്കെട്ടുകള്‍ കൂടുതല്‍ ഭംഗിയോടെ ആസ്വദിക്കാന്‍ റസ്‌റ്റോറന്റുകളും മറ്റും പ്രത്യേകം ബുക്കിംഗ് സൗകര്യം ഒരുക്കിയിരുന്നു. കനത്ത സുരക്ഷയും കോവിഡ് നിയന്ത്രണങ്ങളും ഉറപ്പുവരുത്തിയാണ് മാളുകളിലും വിനോദ കേന്ദ്രങ്ങളിലും ആളുകളെ പ്രവേശിപ്പിച്ചത്.


ബുര്‍ജ് ഖലീഫയിലെ ദൃശ്യവിസ്മയം കാണാന്‍ നേരത്തെ തന്നെ ആളുകള്‍ എത്തിയിരുന്നു. വാട്ടര്‍ മ്യസിക് ഡാന്‍സിനൊപ്പം കരിമരുന്ന് പ്രയോഗവും ആയതോടെ ബുര്‍ജ് ഖലീഫയിലെത്തിയവര്‍ക്ക് അതിശയക്കാഴ്ച്ച ലഭിച്ചു. ആര്‍പ്പുവിളികളോടെയാണ് യുവാക്കളും യുവതികളും വെടിക്കെട്ട് പൂരത്തിന് സാക്ഷ്യംവഹിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ യു.എ.ഇയിലെ നഗരങ്ങള്‍ ഒരുങ്ങിയിരുന്നു.


ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ രാത്രി ഒമ്പത് മണിക്കും 10 നും അര്‍ധരാത്രിക്കു ശേഷം 12.30 നും കണ്ണഞ്ചിക്കുന്ന വര്‍ണങ്ങള്‍ വിടര്‍ന്നു. ഗ്ലോബല്‍ വില്ലേജില്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. യു.എ.ഇ, ഇന്ത്യ, ചൈന, തായ്‌ലാന്‍ഡ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, റഷ്യ എന്നീ ഏഴു രാജ്യങ്ങളില്‍ അര്‍ധരാത്രിയാകുന്ന നേരങ്ങളിലാണ് ഗ്ലോബല്‍ വില്ലേജിലെ ആഘോഷം അരങ്ങേറിയത്. അബുദാബി അല്‍വത്ബ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ 35 മിനുട്ട് നീളുന്ന രണ്ട് ലോക റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗമാണ് നടന്നത്. റാസല്‍ഖൈമയില്‍ അല്‍മര്‍ജാന്‍ ദ്വീപിലും അജ്മാന്‍ കോര്‍ണിഷിലും ആഘോഷങ്ങള്‍ അരങ്ങേറി. പ്രധാനമായും വെടിക്കെട്ട് കാണാനാണ് ആളുകള്‍ കുടുംബസമേതം പുറത്തിറങ്ങിയത്.

Next Story

RELATED STORIES

Share it