നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത്: അന്വേഷണം നടത്തുമെന്ന് യുഎഇ സ്ഥാനപതി

ന്യൂഡല്‍ഹി: നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎഇ നേരിട്ടുള്ള അന്വേഷണത്തിനൊരുങ്ങുന്നത്. ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് ബന്നയാണ് ഇക്കാര്യമറിയിച്ചത്.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണമടങ്ങിയ ബാഗ് അയച്ചതാരാണെന്നാണ് യുഎഇ അന്വേഷിക്കുക. നയതന്ത്ര ചാനല്‍ ദുരുപയോഗിച്ച സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ അന്വേഷണ ഏജന്‍സികളോടും യുഎഇ സഹകരിക്കും.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ സംവിധാനം ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നാണ് കേസ്. ജൂണ്‍ 30 നാണ് വിമാനത്താവളത്തിലെ കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസും ആരോപണത്തിന്റെ നിഴലിലായ ഈ കേസ് കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്.
RELATED STORIES
വിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMT