ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍
പിടിയിലായ സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ കണ്ണികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

ന്യൂഡല്‍ഹി:28 കോടിയുടെ കൊക്കെയിനുമായി ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍.ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 180ലധികം വരുന്ന കൊക്കെയിന്‍ ഗുളികകള്‍ വയറില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്പരം ബന്ധമില്ലെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.പിടിയിലായ സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ കണ്ണികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ 22നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ കൊക്കെയിന്‍ ഗുളികകള്‍ യുവതിയുടെ വയറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.957 ഗ്രാം വരുന്ന 14 കോടിയുടെ കൊക്കെയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മേയ് 26നാണ് രണ്ടാമത്തെ യുവതിയും കൊക്കെയിനുമായി ഡല്‍ഹിയില്‍ പിടിയിലായത്. 891 ഗ്രാം വരുന്ന 13 കോടിയുടെ കൊക്കെയിനാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
RELATED STORIES
ജോര്ദാനില് വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMT