രണ്ട് പാക് പോര്‍വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്
പാക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറില്‍, നിയന്ത്രണ രേഖയ്ക്ക് 10 കിലോമീറ്റര്‍ സമീപത്തുവരെ രണ്ട് യുദ്ധവിമാനങ്ങള്‍ എത്തിയതായാണ് ഇന്ത്യയുടെ വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ കണ്ടെത്തിയത്.

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രി രണ്ട് പാക് പോര്‍വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്കു സമീപം എത്തിയതായി റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറില്‍, നിയന്ത്രണ രേഖയ്ക്ക് 10 കിലോമീറ്റര്‍ സമീപത്തുവരെ രണ്ട് യുദ്ധവിമാനങ്ങള്‍ എത്തിയതായാണ് ഇന്ത്യയുടെ വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ കണ്ടെത്തിയത്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാര്‍ സംവിധാനവും കുടുതല്‍ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളുടെ ഭാഗമായി പാകിസ്താന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമ മേഖലയില്‍ അതിക്രമിച്ച് കടന്നിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പ്രതിരോധം തീര്‍ത്തതോടെ ഇവ മടങ്ങിപ്പോവുകയായിരുന്നു. ഇതില്‍ പാകിസ്താന്റ എഫ്16 വിമാനം ഇന്ത്യയും ഇന്ത്യയുടെ മിഗ്21 വിമാനം പാകിസ്താനും വെടിവച്ച് വീഴ്ത്തിയിരുന്നു.
RELATED STORIES
കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMTഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്ന് ഇഖ്ബാല്‍ പാഠഭാഗം പുറത്ത്
27 May 2023 8:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMT