Latest News

വാഹനാപകടത്തില്‍ രണ്ട് അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ മരണപ്പെട്ടു

വാഹനാപകടത്തില്‍ രണ്ട് അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ മരണപ്പെട്ടു
X

ഗോവ: അഗസ്സൈമില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി നാവികസേനാംഗങ്ങളായ രണ്ട് അഗ്നിവീര്‍ സൈനികര്‍ മരണപ്പെട്ടു. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശിയായ വിഷ്ണു (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് ഗോവയിലേക്ക് പ്രത്യേക ഡ്യൂട്ടിക്കായി അയക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാംപിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അഗസ്സൈമിനും ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞതായാണ് വിവരം.

ചൊവ്വാഴ്ചയാണ് ഹരിയുള്‍പ്പെടെയുള്ള സംഘം കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്. നാലുവര്‍ഷത്തെ അഗ്നിവീര്‍ സേവനത്തിന്റെ മൂന്നാം വര്‍ഷത്തിലായിരുന്ന ഇരുവരും കടമനിര്‍വഹണത്തില്‍ കഴിവ് തെളിയിച്ചവരായിരുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് (ജിഎംസി) മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it