Latest News

ഇറ്റലിയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചു

ഇറ്റലിയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചു
X

റോം: ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലെ കോവോയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചു. വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

കോവോ സ്വദേശിയായ രജീന്ദര്‍ സിങ് (48), അഗ്‌നാഡെല്ലോ സ്വദേശിയായ ഗുര്‍മീത് സിങ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പോലിസിന്റെ നിഗമനം. കാറിലെത്തിയ അക്രമി വെടിയുതിര്‍ത്ത ശേഷം അതിവേഗം രക്ഷപ്പെടുകയായിരുന്നു. പ്രതി മറ്റൊരു ഇന്ത്യന്‍ വംശജനാണെന്നും ഇയാള്‍ സ്ഥിരമായി ഗുരുദ്വാരയില്‍ എത്താറുള്ള വ്യക്തിയാണെന്നും ദൃക്‌സാക്ഷികള്‍ പോലിസിന് മൊഴി നല്‍കി.

ആക്രമണത്തിനിടെ വെടിയുണ്ടകള്‍ ഉരസി മറ്റൊരാള്‍ക്കും നിസാര പരിക്കേറ്റതായി റിപോര്‍ട്ടുകളുണ്ട്. പ്രതിയെ കണ്ടെത്താന്‍ ഇറ്റാലിയന്‍ അധികൃതര്‍ അന്വേഷണം ശക്തമാക്കി.

Next Story

RELATED STORIES

Share it