Latest News

വൈക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

വൈക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
X

കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കരിപ്പാടം സ്വദേശി മുര്‍താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കാറില്‍ മൂന്നു പേര്‍ സഞ്ചരിച്ചിരുന്നതായി പോലിസ് അറിയിച്ചു. ഇവരുടെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്. തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കിലാണ് സംഭവം. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചുകയറിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടകാരണം സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it