Latest News

ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു; അണുബാധയേറ്റതാണ് മരണകാരണം എന്ന് ആരോപണം

ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു; അണുബാധയേറ്റതാണ് മരണകാരണം എന്ന് ആരോപണം
X

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തവരാണ് മരിച്ചത്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവില്‍ അഞ്ചു പേര്‍ക്കാണ് ഡയാലിസിസിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായത്. രണ്ടു പേര്‍ ചികില്‍സയിലാണ്.

ആശുപത്രിയില്‍ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികള്‍ക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുണ്‍ ജേക്കബ് വ്യക്തമാക്കി. ഒരു രോഗി മാത്രമാണ് ഇപ്പോള്‍ ചികില്‍സയിലുള്ളതെന്നും ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൂപ്രണ്ട് പറഞ്ഞു.

Next Story

RELATED STORIES

Share it