Latest News

കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി

കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി
X

മലപ്പുറം: മലപ്പുറം താമരക്കുഴി ആനക്കടവ് പാലത്തിനു താഴെ രണ്ട് കുട്ടികളെ കടലുണ്ടിപ്പുഴയില്‍ കാണാതായി. താമരക്കുഴി മുള്ളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ ആസിഫ് (16), താമരക്കുഴി മേലേടത്ത് മജീദിന്റെ മകന്‍ റൈഹാന്‍ എന്ന റിയു (15) എന്നിവരെയാണ് കാണാതായത്. വൈകിട്ട് 5 മണിയോടെ കുളിക്കാനായി പുഴയിലിറങ്ങിയതായിരുന്നു ഇവര്‍. കൂടെയുണ്ടായിരുന്നു മറ്റ് രണ്ടു കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു. പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it