Latest News

ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ അരുണ്‍ രമേശ്, ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്യനാട് കാഞ്ഞിരംമൂട് തൂമ്പുംകോണം സ്വദേശി അഖിലാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഖിലിന്റെ വീടിന് മുന്നില്‍ വെച്ചിരുന്ന ബൈക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേരെ കണ്ടു. ഇവര്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഖില്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ അഖിലിനെ മര്‍ദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it