Latest News

തുരങ്കപാത: മുന്നൊരുക്ക പ്രവൃത്തി തുടങ്ങി

തുരങ്കപാത: മുന്നൊരുക്ക പ്രവൃത്തി തുടങ്ങി
X

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. കള്ളാടിയില്‍ തുരങ്കം ആരംഭിക്കുന്നിടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തുടങ്ങി. ഒൗദ്യോഗിക ഉദ്ഘാടനം 31ന് ആനക്കാംപൊയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിയാണ് നിര്‍മാണം കരാര്‍ എടുത്തിട്ടുള്ളത്. മേപ്പാടി റോഡില്‍നിന്ന് 300 മീറ്റര്‍ അകലെനിന്നാണ് തുരങ്കം ആരംഭിക്കുക. ഇവിടേക്കുള്ള പാതയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. ഓഫീസ് ഒരുക്കുന്നതിനുള്ള കണ്ടെയ്നറും എത്തിച്ചു. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it