Latest News

താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു,കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിടും

താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു,കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിടും
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റില്‍ കുടുങ്ങിയ വാഹനങ്ങള്‍ അടിവാരത്തേക്ക് എത്തിക്കുകയും തുടര്‍ന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങള്‍ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടുകയും ചെയ്യും. ഇരുഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തി വിട്ടതിന് ശേഷം ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. തടസ്സങ്ങള്‍ നീക്കിയിട്ടുണ്ടെങ്കിലും വ്യാഴാഴ്ച പരിശോധനകള്‍ നടത്തിയ ശേഷമാകും ചുരം റോഡ് പൂര്‍ണ്ണമായും ഗാതാഗതത്തിന് തുറന്നുകൊടുക്കുക. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചത്.

Next Story

RELATED STORIES

Share it