Latest News

'ഹമാസിനിഷ്ടം ആളുകള്‍ മരിക്കുന്നത്'; വിവാദപരാമര്‍ശവുമായി ട്രംപ്

ഹമാസിനിഷ്ടം ആളുകള്‍ മരിക്കുന്നത്; വിവാദപരാമര്‍ശവുമായി ട്രംപ്
X

വാഷിങ്ടണ്‍: ഹമാസിനിഷ്ടം ആളുകള്‍ മരിക്കുന്നതാണെന്ന വിവാദപരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസയില്‍ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കണമെന്നും ട്രംപ് പറഞ്ഞു.'ഹമാസ് ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു,ഇത് വളരെ വളരെ മോശമാണ്' ട്രംപ് വ്യക്തമാക്കി.

ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനുശേഷമാണ് ട്രംപിന്റെ പ്രസ്താവന.

അതേസമയം, ഗസയില്‍ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരികയും ആ പ്രദേശത്തെ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഇസ്രായേല്‍ ഇപ്പോള്‍ 'ബദല്‍' ഓപ്ഷനുകള്‍ ആലോചിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Next Story

RELATED STORIES

Share it