Latest News

കലിപ്പ് തീരാതെ ട്രംപ്: ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപനം

കലിപ്പ് തീരാതെ ട്രംപ്: ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപനം
X
വാഷിങ്ടന്‍: യുഎസ് തിരഞ്ഞെടുപ്പില്‍ അവസാന ശ്രമം വരെ നടത്തിയിട്ടും ഗത്യന്തരമില്ലാതെ തോല്‍വി അംഗീകരിക്കേണ്ടി വന്ന ഡോണാള്‍ഡ് ട്രംപിന്റെ കലിപ്പ് തീരുന്നില്ല. ജനുവരി 20ന് നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎസിലെ മുന്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചാണ് അധികാരമൊഴിയുന്ന പ്രസിഡന്റ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നത്.


തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി തെളിവില്ലെന്നു വിവിധ കോടതികള്‍ വ്യക്തമാക്കിയിരുന്നതോടെ തിരിച്ചടി കിട്ടിയ ട്രംപ് അവസാന നിമിഷവും ഭരണത്തുടര്‍ച്ച ലഭിക്കാന്‍ ശ്രമിച്ചിരുന്നു. ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരം കയ്യേറി അക്രമം നടത്തിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനു ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനുള്ള കാരണം എന്താണെന്നു വ്യക്തമാക്കിയിട്ടുമില്ല. കാപിറ്റോള്‍ അക്രമത്തെ തുടര്‍ന്ന് ട്രംപിന്റെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍ ഇത് അനിശ്ചിതമായി തുടര്‍ന്നേക്കാമെന്നും ഫെയ്‌സ് ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it