Latest News

ഇഡി പരിശോധനക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഇഡി പരിശോധനക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്
X

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏജന്‍സിയായ ഐപാക്കില്‍ നടന്ന ഇഡി പരിശോധനക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എം പിമാര്‍ ദില്ലിയിലെ അമിത് ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്‌റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയത്. പാര്‍ട്ടി വിവരങ്ങള്‍ അടങ്ങിയ പ്രധാന ഫയലുകള്‍ അനധികൃതമായി ഇഡി കൈയ്യേറിയെന്നും ആരോപണമുണ്ട്.

റെയ്ഡ് രാഷ്ട്രീയ പ്രേരിതവും ബിജെപി ആസൂത്രണം ചെയ്തതുമാണെന്ന് മമത ബാനര്‍ജി അവകാശപ്പെട്ടു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ സ്ഥാപനത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും പറഞ്ഞുകൊണ്ട് ഇഡി ആരോപണങ്ങള്‍ നിഷേധിച്ചു.

Next Story

RELATED STORIES

Share it