Latest News

മണ്ണാര്‍ക്കാട്ടെ കശ്മീര്‍ യാത്രികന് ആദരം

മണ്ണാര്‍ക്കാട് നിന്നും കാശ്മീരിലേക്ക് തനിച്ച് യാത്ര ചെയ്ത് തിരിച്ചെത്തിയ സാജിര്‍ കരിമ്പനക്കലിന് ജന്മനാട്ടില്‍ തച്ചനാട്ടുകര പൗരാവലിയുടെ സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്ടെ കശ്മീര്‍ യാത്രികന് ആദരം
X
മണ്ണാര്‍ക്കാട്: ആക്രിക്കടയില്‍ നിന്നും അഞ്ഞൂറ് രൂപ നല്‍കി വാങ്ങിയ സൈക്കിള്‍ സ്വയം നന്നാക്കി മണ്ണാര്‍ക്കാട് നിന്നും കാശ്മീരിലേക്ക് തനിച്ച് യാത്ര ചെയ്ത് തിരിച്ചെത്തിയ സാജിര്‍ കരിമ്പനക്കലിന് ജന്മനാട്ടില്‍ തച്ചനാട്ടുകര പൗരാവലിയുടെ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സലീം ഉദ്ഘാടനം ചെയ്തു. സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ അഭിജിത് അഭി ഷാള്‍ അണിയിച്ചു. എസ്ഡിപിഐ തച്ഛനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് കുന്നുംപുറം സംസാരിച്ചു.
Next Story

RELATED STORIES

Share it