Latest News

കൊവിഷീല്‍ഡ് എടുത്തവര്‍ക്കുള്ള യാത്രാവിലക്ക്; ജയ്ശങ്കര്‍ യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

കൊവിഷീല്‍ഡ് എടുത്തവര്‍ക്കുള്ള യാത്രാവിലക്ക്; ജയ്ശങ്കര്‍ യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
X

മതേര: കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള യാത്രാവിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്ത്യയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ യാത്രാനുമതി നല്‍കാത്തത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വലിയ പ്രശ്‌നമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജയ്ശങ്കര്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടത്.

യൂറോപ്യന്‍ യൂനിയന്റെ പ്രതിനിധി ജോസഫ് ബോറല്‍ ഫോണ്ടെല്ലാസുമായി ജയ്ശങ്കര്‍ ജി 20 ഉച്ചകോടിക്കിടയിലാണ് സംസാരിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജയ്ശങ്കര്‍ ഇപ്പോള്‍ ഇറ്റലിയിലുണ്ട്.

യൂറോപ്യന്‍ യൂനിയന്‍ ഇതുവരെ നാല് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഫൈസറിന്റെ ബയോഎന്‍ടെക്, മോഡേര്‍ണ, വക്‌സെര്‍വ്രിയ, ജന്‍സീന്‍ തുടങ്ങിയവയാണ് യൂറോപ്യന്‍ യൂനിയന്റെ അനുമതിയുള്ള വാക്‌സിനുകള്‍.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡിന് യൂറോപ്യന്‍ യൂനിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ അനുമതി നല്‍കാത്തതുകൊണ്ടാണ് വാക്‌സിന്‍ പാ്‌സപോര്‍ട്ടിന് കൊവിഷീല്‍ഡ് പരിഗണിക്കാത്തത്.

ആസ്ട്രസെനക്കയുടെ സഹായത്തോടെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. അനുമതിക്കായി അപേക്ഷ നല്‍കാത്തതുകൊണ്ടാണ് പരിഗണിക്കാത്തതെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it