- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിക്കരുതെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ വ്യക്തമാക്കി. കേരളത്തിലെ വാഹന അപകടങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് മാത്യു ടി.തോമസ് എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ബോധപൂര്‍വ്വം അട്ടിമറിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണ്. തിരക്കഥയുടെ അടിസ്ഥാനത്തില്‍ സീരിയല്‍ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള നിലവിളിയും സംഭ്രമജനകമായ സംഘട്ടനങ്ങളും ക്യാമറകളില്‍ പകര്‍ത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി. നിയമം നടപ്പിലാക്കാന്‍ നിയമ പാലകര്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹവും മാധ്യമങ്ങളും പിന്‍തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗതം, പൊതുമരാമത്ത്, പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കും.
അപകടം സംഭവിച്ചാല്‍ അടിയന്തിര ചികിത്സാ സഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ രൂപപ്പെടുത്താന്‍ ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും യോജിച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു നിയമസഭയില്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും സംഘടിതമായ ദുഷ്പ്രചരണങ്ങളിലൂടെ നിയമപാലകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















