Latest News

നിലവിലെ നിയമപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിക്ക് എന്‍സിസിയില്‍ ചേരാന്‍ കഴിയില്ല: കേരള ഹൈക്കോടതി

നിലവിലെ നിയമപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിക്ക് എന്‍സിസിയില്‍ ചേരാന്‍ കഴിയില്ല: കേരള ഹൈക്കോടതി
X

കൊച്ചി: നിലവിലെ നിയമപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ ആവില്ലെന്ന് കേരള ഹൈക്കോടതി. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തുല്യ അവസരങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും, നാഷണല്‍ കേഡറ്റ് കോര്‍പ്‌സില്‍ അവരെ ഉള്‍പ്പെടുത്തുന്നതിന് നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ് നടപടികള്‍ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. 1948 ലെ നിയമം അതിന് അനുവദിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കാലിക്കറ്റ് ഗ്രൂപ്പിന് കീഴിലുള്ള എന്‍സിസിയുടെ 30(കെ) ബറ്റാലിയനില്‍ ചേരാന്‍ അനുവദിക്കണമെന്ന 22 വയസ്സുള്ള ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.

1948 ലെ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ആക്ട് ഇപ്പോള്‍ നിലവിലുള്ള രീതിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ഒരു എന്‍സിസി ഡിവിഷന്‍ പരിഗണിക്കുന്നില്ലെന്നും എന്‍സിസി ട്രാന്‍സ്ജെന്‍ഡര്‍ ഡിവിഷന്‍ രൂപീകരിക്കുന്നതിന് കുറഞ്ഞത് മതിയായ എണ്ണം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പ്രത്യേക ഡിവിഷന്‍ രൂപീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം നയപരമായ കാര്യങ്ങള്‍ക്ക് മതിയായ പഠനങ്ങള്‍ ആവശ്യമാണെന്നും നിയമനിര്‍മ്മാണ ഇടപെടലുകള്‍ ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നയപരമായ എന്തെങ്കിലും മാറ്റം പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിഗണിക്കുന്നതിനായി വിധിന്യായത്തിന്റെ ഒരു പകര്‍പ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര നിയമ നീതി മന്ത്രാലയത്തിന്റെയും സെക്രട്ടറിമാര്‍ക്ക് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it