Latest News

ആലുവ പാലത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ റദ്ദാക്കി, വന്ദേഭാരത് വൈകും

ആലുവ പാലത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ റദ്ദാക്കി, വന്ദേഭാരത് വൈകും
X

തിരുവനന്തപുരം: ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രണ്ടു തീവണ്ടികള്‍ റദ്ദാക്കി. പാലക്കാട് എറണാകുളം സൗത്ത് മെമു(66609), എറണാകുളം സൗത്ത്പാലക്കാട് മെമു(66610) എന്നിവയാണ് റദ്ദാക്കിയത്. ഇന്‍ഡോര്‍-തിരുവനന്തപുരം (22645) അഹല്യ നഗരി എക്‌സ്പ്രസ് ഒന്നര മണിക്കൂറും കണ്ണൂര്‍-ആലപ്പുഴ (16308) എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് 1.20 മണിക്കൂറും സെക്കന്ദരാബാദ്-തിരുവനന്തപുരം (17230) ശബരി എക്‌സ്പ്രസ് അരമണിക്കൂറും വൈകിയോടും.

ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16128) ആറ്, എട്ട്, 10, 12, 15, 17, 19 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ സ്‌റ്റോപ്പുകള്‍ക്കു പകരമായി കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും. ഒമ്പതാം തീയ്യതി വൈകീട്ട് 4.05നു പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസ് (20632) 4.50നാകും പുറപ്പെടുക. 10ന് 4.15നാകും വന്ദേഭാരത് പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.

Next Story

RELATED STORIES

Share it