Latest News

മഹാരാഷ്ട്രയില്‍ പരിശീലന വിമാനം തകര്‍ന്നു; ട്രയിനി പൈലറ്റിന് പരിക്ക്

മഹാരാഷ്ട്രയില്‍ പരിശീലന വിമാനം തകര്‍ന്നു; ട്രയിനി പൈലറ്റിന് പരിക്ക്
X

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പരിശീലന വിമാനം തകര്‍ന്ന് ട്രയിനി പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പാടശേഖരത്തനു മുകളിലാണ് വിമാനം തകര്‍ന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. വൈദ്യുതിബന്ധത്തിലെ പ്രശ്‌നങ്ങളായിരിക്കുമെന്നാണ് നിഗമനം.

ആദ്യ റിപോര്‍ട്ട് അനുസരിച്ച് ഭാവിക റാത്തോഡ്(22) എന്ന ട്രയിനിക്കാണ് പരിക്ക്പറ്റിയത്. മറ്റ് അപകടങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.

പൂനെ ജില്ലയിലെ ഇന്ദാപൂര്‍ താലൂക്കില്‍ കദ്ബന്‍വാഡി ഗ്രാമത്തിലാണ് അപകടം നടന്നത്. തകര്‍ന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

'ഒരു കാര്‍വര്‍ ഏവിയേഷന്‍ സെസ്‌ന 152 വിടി-എല്‍ഐ വിമാനമാണ് തകര്‍ന്നത്. അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it