Latest News

പാനൂരിൽ ദുരന്തം; മകളുടെ മരണാനന്തര ചടങ്ങിനുള്ള സാധനങ്ങളുമായി എത്തിയ ലോറി മറിഞ്ഞ് അമ്മ മരിച്ചു

പാനൂരിൽ ദുരന്തം; മകളുടെ മരണാനന്തര  ചടങ്ങിനുള്ള സാധനങ്ങളുമായി എത്തിയ  ലോറി മറിഞ്ഞ് അമ്മ മരിച്ചു
X

കണ്ണൂർ: മകളുടെ 41ാം ചരമദിനച്ചടങ്ങിനായി സാധനങ്ങളുമായി എത്തിയ ലോറി വീട്ടുമുറ്റത്ത് മറിഞ്ഞ് 85കാരിയായ ജാനു മരണപ്പെട്ടു. സംഭവം മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്തിലെ എൽപി സ്കൂളിനു സമീപം കുണ്ടൻചാലിലാണ് നടന്നത്.

വാടക സാധനങ്ങളുമായി എത്തിയ മിനി ലോറി വീട്ടിനടുത്ത് തിട്ടയിൽ നിർത്തിയ ശേഷമാണ് അപകടം ഉണ്ടായത്. സ്കൂട്ടർ മാറുന്നതിനായി ഡ്രൈവർ ഇറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം വിട്ട് 10 മീറ്റർ താഴെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. റോഡിനോട് ചേർന്നിരുന്ന അലക്കുകല്ലിലേക്കാണ് ലോറിയുടെ മുൻഭാഗം ഇടിച്ചുകിടന്നത്.

ലോറിക്കടിയിൽപ്പെട്ട ജാനുവിന്റെ കൈകൾ തകർന്നു, തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജാനുവിനെ പുറത്തെടുത്തു. പ്രാഥമിക ചികിത്സയ്ക്കായി ചൊക്ലി മെഡിക്കൽ സെന്ററിലും തുടർന്ന് കണ്ണൂർ ചാലയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it