Latest News

മുഖ്യമന്ത്രി മുതല്‍ ബിജെപി അധ്യക്ഷന്‍ വരെ; മൂന്ന് ആഴ്ച്ചക്കുള്ളില്‍ ട്രാഫിക് പോലിസിന് ലഭിച്ചത് 106 കോടി പിഴത്തുക

മുഖ്യമന്ത്രി മുതല്‍ ബിജെപി അധ്യക്ഷന്‍ വരെ; മൂന്ന് ആഴ്ച്ചക്കുള്ളില്‍ ട്രാഫിക് പോലിസിന് ലഭിച്ചത് 106 കോടി പിഴത്തുക
X

ബെംഗളൂരു: ഗതാഗതനിയമലംഘനക്കാര്‍ക്ക് പിഴയില്‍ 50% ഇളവ് പ്രഖ്യാപിച്ചതോടെ കുടിശ്ശിക തീര്‍ക്കാന്‍ ഒട്ടേറേ പേര്‍ മുന്നോട്ടുവന്നു. വെറും മൂന്ന് ആഴ്ച്ചയില്‍ 106 കോടി രൂപയാണ് ട്രാഫിക് പോലിസിന് ലഭിച്ചത്. 37.8 ലക്ഷം കേസുകള്‍ക്ക് ഇതോടെ തീര്‍പ്പുകല്‍പ്പിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഏഴുകേസുകളുടെ പിഴയും ഇളവില്‍ അടച്ചുതീര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയും തന്റെ കാറിനെതിരായ 10 കേസുകളുടെ പിഴയും തീര്‍ത്തു. ഓണ്‍ലൈനിലും ട്രാഫിക് സ്‌റ്റേഷനുകളിലും ആളുകള്‍ നിരന്നു. അവസാനദിവസമായ വെള്ളിയാഴ്ച മാത്രം 25 കോടി രൂപയാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it