Latest News

ട്രാക്റ്റര്‍ ട്രോളി മറിഞ്ഞു; മൂന്നു തൊഴിലാളികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ട്രാക്റ്റര്‍ ട്രോളി മറിഞ്ഞു; മൂന്നു തൊഴിലാളികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ ട്രാക്റ്റര്‍ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ല സ്വദേശികളായ അല്‍കാഷ് ഷെയ്ഖ്, മുസ്തകിന്‍ ആലം, ദുരോവേശ് സര്‍ക്കാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മസൂം ഷെയ്ഖ് ചികില്‍സയിലാണ്. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോര്‍ ത്ധാന്‍സി ഹൈവേയിലൂടെ നിര്‍മ്മാണാവശ്യത്തിനുള്ള ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ട്രാക്റ്ററാണ് മറിഞ്ഞത്. തൊഴിലാളികള്‍ ഇരുമ്പ് കമ്പികള്‍ക്ക് മുകളില്‍ ഇരിക്കയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാത തടസപ്പെട്ടു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it