Latest News

ട്രാക്ടര്‍ റാലി: കേസുകളുടെ എണ്ണം 43ആയി

ട്രാക്ടര്‍ റാലി: കേസുകളുടെ എണ്ണം 43ആയി
X

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന റിപബ്ലിക്ദിന ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ എണ്ണം 43 ആയി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനുമുന്നില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് ഇക്കാര്യമറിയിച്ചത്. കേസില്‍ 13 എണ്ണം ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലിലേക്ക് മാറ്റി.

നിരോധിത സംഘടയായ സിക്ക് ഫോര്‍ ജസ്റ്റിസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് ചില കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

റിപബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ഹരജി പരിഗണിക്കുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണത്തിനു ശേഷം കോടതി ഹരജി സ്വീകരിക്കാനാവില്ലെന്ന് ഹരജിക്കാരനെ അറിയിച്ചു.

റിപബ്ലിക് ദിന അക്രമവുമായി ബന്ധപ്പെട്ട രണ്ട് പൊതുതാല്‍പ്പര്യഹരജികളാണ് വന്നിട്ടുള്ളത്. ഷുഭം അവാസ്തിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് വിവേക് നാരായണ്‍ ശര്‍മവഴി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

Next Story

RELATED STORIES

Share it