Latest News

ട്രാക്റ്റര്‍ റാലി: ഡല്‍ഹിയില്‍ സമരം ചെയ്ത് അറസ്റ്റ് വരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ട്രാക്റ്റര്‍ റാലി: ഡല്‍ഹിയില്‍ സമരം ചെയ്ത് അറസ്റ്റ് വരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ട്രാക്റ്റര്‍ മാര്‍ച്ചില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ അറസ്റ്റ് വരിച്ച 83 കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധത്തില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.

2021 ജനുവരി 26ന് ഡല്‍ഹിയിലായിരുന്നു മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് സംയുക്ത കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ട്രാക്റ്റര്‍ റാലി നടത്തിയത്. സമരക്കാര്‍ ചുവപ്പ് കോട്ടയില്‍ കര്‍ഷകപതാക ഉയര്‍ത്തുകയും ചെയ്തു.

കര്‍ഷകസമരത്തോട് പഞ്ചാബ് സര്‍ക്കാര്‍ എടുത്ത നിലപാട് കേന്ദ്രത്തിനും ബിജെപിക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

പഞ്ചാബില്‍ ഗ്രാമീണ ജനത പൊതുവേ സമരത്തിന് അനുകൂലമായ നിലപാടെടുത്ത സാഹചര്യത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ തന്ത്രപ്രധാനമായ നീക്കം. 2021 ആദ്യത്തിലാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുംകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ നീക്കം.

നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ പൊതുവേദിയായ സംയുക്ത കര്‍ഷക മോര്‍ച്ച കഴിഞ്ഞ വര്‍ഷം നവംബറിലാണ് സമരം തുടങ്ങിയത്.

Next Story

RELATED STORIES

Share it