Latest News

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് തോസീന്‍ ശംസുദ്ധീന്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് തോസീന്‍ ശംസുദ്ധീന്‍
X

തിരൂര്‍: ആറാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് തിരൂര്‍ താനാളൂര്‍ സ്വദേശി തോസീന്‍ ശംസുദ്ധീന്‍ ശ്രദ്ധേയനാവുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക കവര്‍ ഡിസൈനര്‍ എന്ന ബഹുമതിക്ക് അര്‍ഹനായതോടെയാണ് പുരസ്‌കാരം തോസീനെ തേടിയെത്തിയത്. ലോക്ഡൗണ്‍ കാലത്താണ് തോസീന്റെ സഹോദരി ആയിഷ ശംസുദ്ധീന്‍ അവളുടെ കവിതകളെ പുസ്തകരൂപത്തില്‍ പുനര്‍നിര്‍മിച്ചത്. അതിന്റെ കവര്‍ ഡിസൈന്‍ ചെയ്യുന്നതിന് ഒരു കലാകാരനെ തേടി കൂടുതല്‍ അലയേണ്ടി വന്നില്ല. 2021 ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തത ആയിഷയുടെ രണ്ടാം പുസ്തകമായ 'Her Voyage' എന്ന പുസ്തകത്തിനാണ് തോസീന്‍ കവര്‍ തയ്യാറാക്കിയത്.

വര, കഥാരചന, ഫോട്ടോ എഡിറ്റിങ് എന്നിവയിലൂടെ തോസിന്റെ തുടക്കം. ചെറുപ്പത്തിലെ ചിത്രരചനയില്‍ പ്രകടിപ്പിച്ചിരുന്നതായി പിതാവ് ശംസുദ്ധീനും മാതാവ് ഷാഫിയയും പറയുന്നു.

തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയിയാണ്. ദുജാന, ആയിഷ, ഹാജുന്‍ എന്നിവര്‍ സഹോദരിമാരാണ്. സൗദിയിലെയും നാട്ടിലെയും വ്യാപാര വ്യവസായ പ്രമുഖനനായിരുന്ന പരേതനായ താനാളൂര്‍ യാഹു ഹാജിയുടെ പേരക്കുട്ടിയാണ് തോസീന്‍. പഠനത്തോടൊപ്പം ബുക്ക് കവര്‍ ഡിസൈനിംഗ് ഉള്‍പ്പെടെയുള്ള പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ട് പോകാനാണ് തോസിന്റെ ആഗ്രഹം.

Next Story

RELATED STORIES

Share it