സര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
സുരക്ഷാ വീഴ്ചക്ക് കാരണക്കാരായവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീഡനത്തിനിരയായ സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷാവീഴ്ചക്കെതിരെയും നിയമനടപടിയുണ്ടാകണമെന്നും വിമന്‍ ജസ്റ്റിസ് സംസ്ഥാന ജന.സെക്രട്ടറി ചന്ദ്രിക കൊയലാണ്ടി ആവശ്യപ്പെട്ടു.
സാധാരണക്കാരായ സ്ത്രീകള്‍ ഏറെ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകള്‍ പീഢന കേന്ദ്രങ്ങളാകുന്നത് സ്ത്രീസമൂഹത്തിന് വെല്ലുവിളിയാണ്. സ്ത്രീ വാര്‍ഡുകളില്‍ കൂടുതല്‍ സ്ത്രീജീവനക്കാരെ നിയമിക്കണം. സുരക്ഷാ വീഴ്ചക്ക് കാരണക്കാരായവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
അര്‍ദ്ധ ബോധാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് അതീവ ഗൗരവമര്‍ഹിക്കുന്ന കുറ്റകൃത്യമാണ്. സ്ത്രീ രോഗികള്‍ക്കു നേരെ നിരന്തരമുണ്ടാകുന്ന സുരക്ഷാ വീഴ്ച ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ഐസിയു എന്ന അതീവ സുരക്ഷാ സംവിധാനം പോലും സ്ത്രീകള്‍ക്ക് ചതിക്കുഴിയാണ് എന്നത് കേരളത്തിന് അപമാനമാണെന്നും അവര്‍ പറഞ്ഞു.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT