Latest News

'കൊവിഡ് വാക്‌സിന്‍ വീടിനടുത്തെത്തണം, അതായിരിക്കണം നമ്മുടെ ലക്ഷ്യം'-ഡോ. സുല്‍ഫി നൂഹു

മൂന്നാം തരംഗത്തെയും പിന്നീട് വരാവുന്ന മറ്റു തരംഗങ്ങളെയും സംശയലേശമന്യേ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്നത് വാക്‌സിന്‍ മാത്രമാണെന്നും ഡോ. സുല്‍ഫി

കൊവിഡ് വാക്‌സിന്‍ വീടിനടുത്തെത്തണം, അതായിരിക്കണം നമ്മുടെ ലക്ഷ്യം-ഡോ. സുല്‍ഫി നൂഹു
X

തിരുവനന്തപുരം: വാക്‌സിന്‍ വീടിനടുത്തെത്തണം, അതായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഐഎംഎ ഭാരവാഹി ഡോ. സുല്‍ഫി നൂഹു. വാക്‌സിന്‍ വീടിനടുത്ത്,തൊട്ടടുത്തുള്ള വലിയ ചെറിയ ആശുപത്രി ക്ലിനിക്കുകളില്‍ ലഭ്യമാകണം. ഏതു സമയത്തും ചെന്നെടുക്കാന്‍ കഴിയുന്ന വിധം സുലഭമാവണം. മൂന്നാം തരംഗത്തെയും പിന്നീട് വരാവുന്ന മറ്റു തരംഗങ്ങളെയും സംശയലേശമന്യേ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കാന്‍ പോകുന്നത് വാക്‌സിന്‍ മാത്രമാണെന്നും ഐഎംഎ മീഡിയ വിഭാഗം ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

'വാക്‌സിന്‍ വീടിനടുത്തെത്തണം, അതായിരിക്കണം നമ്മുടെ ലക്ഷ്യം'.

വാക്‌സിന്‍ വീടിനടുത്ത് ,തൊട്ടടുത്തുള്ള വലിയ ചെറിയ ആശുപത്രികളില്‍ ക്ലിനിക്കുകളില്‍ ലഭ്യമാകണം. ഏതു സമയത്തും ചെന്നെടുക്കാന്‍ കഴിയുന്ന വിധം സുലഭം. വാക്‌സിന്‍ മാത്രമാണ് മൂന്നാം തരംഗത്തെയും പിന്നീട് വരാവുന്ന മറ്റു തരംഗങ്ങളെയും സംശയലേശമന്യേ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കാന്‍ പോകുന്നത്.

മറ്റെന്തെങ്കിലും അത്ഭുത തുള്ളിമരുന്നുകള്‍ കൊവിഡ് തടയുമെന്ന് ഇപ്പോഴും വിശ്വസിക്കുന്ന വിദ്യാസമ്പന്നര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് നല്ല നമസ്‌കാരം. വിദ്യാഭ്യാസത്തിലൂടെയും പുരോഗമന ചിന്തയിലൂടെയും തെറ്റുകള്‍, അബദ്ധജഡിലമായ തെറ്റിദ്ധാരണകള്‍ തിരുത്തുമെന്ന് വിശ്വസിക്കാം.

ഇല്ലെങ്കില്‍ തിരുത്തപ്പെടും,സംശയം വേണ്ട.അതുപോട്ടെ...

വാക്‌സിനു വേണ്ടി തിരക്കുണ്ടാക്കുന്നു ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രത്തെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. അതിനുപകരം അവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ വാക്‌സിന്‍ ലഭ്യമാക്കണം അത്രതന്നെ.

Next Story

RELATED STORIES

Share it