Latest News

പോലിസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ യുവാവും സഹായിച്ച ഭാര്യയും പിടിയില്‍

പോലിസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ യുവാവും സഹായിച്ച ഭാര്യയും പിടിയില്‍
X

കൊല്ലം: കിളികൊല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ ലഹരിക്കേസ് പ്രതിയേയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയേയും പിടികൂടി. തമിഴ്‌നാട്ടിലെ ധര്‍മപുരം തോപ്പില്‍ ബസില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവരെയും പോലിസ് പിടികൂടിയത്. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്‌നാട്ടിലെ തോപ്പൂര്‍ പോലിസ് പിടികൂടിയത്.

നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ അജു മന്‍സൂറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണു പോലിസ് പിടികൂടിയത്. സ്‌റ്റേഷനില്‍ ചില രേഖകളില്‍ ഒപ്പിടുന്നതിനിടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഈ സമയം ബിന്‍ഷ സ്‌റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പോലിസ് പിന്നാലെ പോയെങ്കിലും പിടികൂടാനായില്ല. ഇതേതുടര്‍ന്ന് പോലിസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. അതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പോലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

Next Story

RELATED STORIES

Share it