- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തിയ അധ്യാപിക അറസ്റ്റില്‍
നാലോ അഞ്ചോ ആണ്‍കുട്ടികളെ അധ്യാപിക ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.

തിരുവണ്ണാമലൈ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കൂട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. ചെന്നൈയില്‍ അര്‍ണയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു നിത്യ (30)ആണ് അറസ്റ്റിലായത്.
വിദ്യാര്‍ഥിയുമായി അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ ഫോണില്‍നിന്ന് അധ്യാപികയുടെ ഭര്‍ത്താവ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇംഗ്ലീഷ് അധ്യാപികയായ നിത്യ സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീട്ടിലെത്തി ട്യൂഷന്‍ ക്ലാസ് നല്‍കുന്നുണ്ട്. ഇവിടെ വെച്ചാണ് കുട്ടിയെ നിര്‍ബന്ധിച്ച് നിത്യ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അവര്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇവരുടെ അധ്യാപകനായ ഭര്‍ത്താവ് മൊബൈലില്‍ ഇവ കണ്ടെത്തിയതോടെ ഇതു സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടാവുകയും അധ്യാപികയ്ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ, ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായി.
ഭര്‍ത്താവിന്റെ മുന്നറിയിപ്പ് അവഗണിച്ച് നിത്യ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തുടര്‍ന്നതോടെ ഭര്‍ത്താവ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം തിരുവണ്ണാമലൈ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അന്വേഷണം നടത്തുകയും സംഭവം സത്യമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
അതേസമയം, നാലോ അഞ്ചോ ആണ്‍കുട്ടികളെ അധ്യാപിക ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.
RELATED STORIES
യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMTകേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്
20 May 2025 8:04 AM GMT