Latest News

ടിക് ടോക് ഇന്‍ഫ്‌ളുവന്‍സര്‍ എസ്മെരാള്‍ഡയും കുടുംബവും കൊല്ലപ്പെട്ടു; ആഡംബരജീവിത വിഡിയോകള്‍ വിവാദത്തില്‍

ടിക് ടോക് ഇന്‍ഫ്‌ളുവന്‍സര്‍ എസ്മെരാള്‍ഡയും കുടുംബവും കൊല്ലപ്പെട്ടു; ആഡംബരജീവിത വിഡിയോകള്‍ വിവാദത്തില്‍
X

മെക്സിക്കോ: പ്രശസ്ത ടിക് ടോക് ഇന്‍ഫ്ളുവന്‍സറായ എസ്മെരാള്‍ഡ ഫെറെര്‍ ഗാരിബേ (32)യും കുടുംബവും കൊല്ലപ്പെട്ടു. കുറ്റവാളി സംഘങ്ങളുമായുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം. ഭര്‍ത്താവ് റോബര്‍ട്ടോ കാര്‍ലോസ് ഗില്‍ ലിസേ (36), മകന്‍ ഗയേല്‍ സാന്റിയാഗോ (13), മകള്‍ റെജിന (7) എന്നിവരാണ് മരിച്ച മറ്റു കുടുംബാംഗങ്ങള്‍.

ഓഗസ്റ്റ് 22നാണ് നാടിനെ നടുക്കിയ കൊലപാതകം. പിക്ക്അപ്പ് ട്രക്കിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് പ്രാഥമിക വിലയിരുത്തല്‍ പ്രകാരം. ട്രക്കിനടുത്തുള്ള ഒരു ഓട്ടോ റിപ്പയര്‍ ഷോപ്പില്‍ നിന്നാണ് കേസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ട്രക്ക് ഷോപ്പിലൂടെ കടന്നുപോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തക്കറകള്‍, വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ തുടങ്ങി നിര്‍ണായക തെളിവുകള്‍ പോലിസ് ശേഖരിച്ചു.

ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ കാത്തിരിക്കുകയാണെങ്കിലും, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുടുംബത്തെ ഷോപ്പിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വാഹനത്തിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വാഹന അറ്റകുറ്റപ്പണി കേന്ദ്രത്തിലെ രണ്ട് ജീവനക്കാരെ പോലിസ് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

മെക്സിക്കോയിലെ പ്രമുഖ ഇന്‍ഫ്‌ളുവന്‍സറായ എസ്മെരാള്‍ഡ തന്റെ ആഡംബര ജീവിതശൈലിയെക്കുറിച്ചുള്ള വീഡിയോകളിലൂടെ ടിക്ടോകില്‍ പ്രശസ്തയായി. ഡിയോര്‍, ഗൂച്ചി, ലൂയി വിറ്റണ്‍ പോലുള്ള ആഡംബര ബ്രാന്‍ഡുകള്‍, ചെലവേറിയ കാറുകള്‍, കോസ്മെറ്റിക് സര്‍ജറികള്‍, വിദേശ യാത്രകള്‍ തുടങ്ങിയവയാണ് അവര്‍ പങ്കുവെച്ചിരുന്നത്. കൂടാതെ, മെക്സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളെ മഹത്വവത്കരിക്കുന്ന ഗാനങ്ങള്‍ക്ക് ലിപ്സിങ്ക് ചെയ്യുന്ന വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

പോലിസ് സൂചനകള്‍ പ്രകാരം, എസ്മെരാള്‍ഡയുടെ ഭര്‍ത്താവിന് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്ന സംശയം ശക്തമാണ്. എങ്കിലും കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ വ്യക്തമാക്കാന്‍ അന്വേഷണ സംഘം വിശദമായ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

Next Story

RELATED STORIES

Share it