Latest News

തൃശൂര്‍ തീപിടിത്തം; വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം തള്ളി റെയില്‍വേ

തൃശൂര്‍ തീപിടിത്തം; വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം തള്ളി റെയില്‍വേ
X

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഷെഡ്ഡില്‍ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയില്‍വേ തള്ളി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടിസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും റെയില്‍വേ അധികൃതര്‍ വിശദീകരണം നല്‍കി

പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടര്‍ന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണത്തിനെതിരേ ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നും ചട്ടങ്ങള്‍ പ്രകാരം റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ പറയുന്നു. സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നു. ഇത് നശിച്ചുവെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി.

Next Story

RELATED STORIES

Share it