Latest News

തമിഴ്‌നാട്ടില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

തമിഴ്‌നാട്ടില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കന്‍ തീരദേശ ജില്ലയായ തൂത്തുക്കുടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സാഹിര്‍ ഹുസൈന്‍ നഗറിലെ എ നരേന്‍ ശ്രീ കാര്‍ത്തിക് (13), ഗീത ജീവന്‍ നഗറിലെ വി തിരുമണി (13), കെ മുഗേന്ദ്രന്‍ (12) എന്നിവരാണ് മരിച്ചത്. മാപ്പിളൈയുരാണി ഗ്രാമത്തിലെ സിലുവൈപ്പട്ടി മൊട്ടൈ ഗോപുരം ബീച്ചില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

ഇന്നലെ ഒഴിവ് ദിവസമായതിനാല്‍ കൂട്ടൂകാരോടൊപ്പം ബീച്ച് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ഉച്ചകഴിഞ്ഞ് ഒമ്പത് ആണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം കടപ്പുറത്ത് കളിക്കുകയായിരുന്നു. കളി കഴിഞ്ഞ് കുളിക്കാന്‍ കടലില്‍ ഇറങ്ങിയപ്പോള്‍ ഒരാള്‍ തിരമാലകളില്‍ കുടുങ്ങി. സമീപത്തുള്ള മല്‍സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷെപെടുത്തുന്നതിനിടെ ഉയര്‍ന്ന വേലിയേറ്റത്തിലും ശക്തമായ തിരമാലകളിലും അകപ്പെട്ട മറ്റു മൂന്ന് ആണ്‍കുട്ടികള്‍ ഒഴുകിപ്പോയി. തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കാര്‍ത്തിക് എട്ടാം ക്ലാസ് വിദ്യാര്‍ഥിയും തിരുമണി ഒമ്പതാം ക്ലാസിലും മുഗേന്ദ്രന്‍ ആറാം ക്ലാസിലുമായിരുന്നു. തരുവൈകുളം തീരദേശ സുരക്ഷാ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it