Latest News

ഉത്തർപ്രദേശിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ നാല് പേര്‍ മരിച്ചു

ഉത്തർപ്രദേശിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ നാല് പേര്‍ മരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഡിയോറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. ശനിയാഴ്ച ഡിയോറിയയിലെ ദുമ്രി ഗ്രാമത്തിലാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചതെന്ന് ഡിയോറിയ എസ്പി സങ്കല്‍പ് ശര്‍മ പറഞ്ഞു. ദുമ്രിയില്‍ ചായക്കട നടത്തുന്ന ശിവ്ശങ്കര്‍ ഗുപ്തിന്റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചല്‍ (14), കുന്ദന്‍(12), സൃഷ്ടി (11) എന്നിവരാണ് ദാരുണമായി മരിച്ചത്. രാവിലെ പതിവ് പോലെ ജോലിക്ക് പോകാന്‍ ഒരുങ്ങിയ ശിവ്ശങ്കര്‍ ഗുപ്തിന് ആരതി ചായയും പ്രഭാതഭക്ഷണവും തയാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പോലിസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ ജയ്പൂരില്‍ സമാനമായ അപകടത്തില്‍ ദമ്പതികളും മൂന്ന് മക്കളും മരിച്ചിരുന്നു

Next Story

RELATED STORIES

Share it