- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യസമരത്തില്‍ ഒരു നിമിഷം പോലും പങ്കെടുക്കാത്തവര്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല; തുളസീധരന്‍ പള്ളിക്കല്‍

കൊപ്പം: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത, സ്വാതന്ത്ര്യസമരത്തില്‍ ഒരു നിമിഷം പോലും പങ്കെടുക്കാത്തവര്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി കൊപ്പത്ത് സംഘടിപ്പിച്ച ആസാദി സംഗമത്തില്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരുള്ളവരും അല്ലാത്തവരുമായ സംഘ്പരിവാരശക്തികള്‍ രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെ രാജ്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല. സാഹോദര്യം, സമത്വം, തുല്യത ഇതാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്. എല്ലാവരേയും തുല്യരായി കണ്ടുകൊണ്ടുള്ള രാജ്യം ഉയര്‍ന്നുവരണം. രാജ്യത്തെ രക്ഷിക്കാനായി എല്ലാ പക്ഷക്കാരും രംഗത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം ഉസ്മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. പട്ടാമ്പി മണ്ഡലം സെക്രട്ടറി മുസ്തഫ വല്ലപ്പുഴ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പട്ടാമ്പി മണ്ഡലം പ്രസീഡണ്ട് ഹമീദ് കൈപ്പുറം നന്ദി പറഞ്ഞു.











