Latest News

കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയെ ഖബറടക്കി

കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയെ ഖബറടക്കി
X

ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന്‍ ഷബീറിന്റെ ( 40) മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ ഖബറടക്കി. 10 വര്‍ഷമായി ഹഫറില്‍ ബക്കാല ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.മൂന്നു വര്‍ഷം മുമ്പാണ് അവസാനം നാട്ടില്‍ പോയി വന്നത്. മാതാവ്: ആരിഫാബീവി, ഭാര്യ :മദീന ബീവി, മകള്‍ :ഫസ്‌ന. കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ സഹായം നല്‍കി.ഖബറടക്കത്തില്‍ ബന്ധുക്കളായ ഷഫീക്, സാദിക്ക്, സലീം, സുഹൃത്തുക്കളായ നജീബ്, മുജീബ്, ഷഫീക്, ജാബിര്‍, നുജൂം, ഷംനാദ് വള്ളക്കടവ് എന്നിവര്‍ക്കൊപ്പം നിരവധി സ്വദേശികളും വിദേശികളും സംബന്ധിച്ചു.

Next Story

RELATED STORIES

Share it