Latest News

എസ്‌ഐ അമീന്‍ സാര്‍ മിടുക്കനായത് കൊണ്ട് തന്നെ പിടിച്ചെന്ന് മോഷണക്കേസിലെ പ്രതി (വീഡിയോ)

എസ്‌ഐ അമീന്‍ സാര്‍ മിടുക്കനായത് കൊണ്ട് തന്നെ പിടിച്ചെന്ന് മോഷണക്കേസിലെ പ്രതി (വീഡിയോ)
X


കൊല്ലം: മലഞ്ചരക്ക് സാധനങ്ങളും പണവും മോഷ്ടിച്ചതിന് പിടിയിലായ കള്ളന്‍ പോലിസുമായി സംസാരിക്കുന്നതിന്റെ വീഡിയോ വൈറലാവുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇടമണ്‍ എല്‍പിസ്‌കൂളിനു സമീപമുളള കടയില്‍നിന്ന് 85,000 രൂപയും 250 കിലോ ഉണക്കകുരുമുളകും 70 കിലോ കൊട്ടപ്പാക്കും മോഷണം പോയത്. തുടര്‍ന്ന് പുനലൂര്‍, ചാച്ചിപുന്ന സ്വദേശികളായ മുകേഷ്, ശ്രീജിത്ത്, അനി, ബിജു എന്നിവര്‍ തെന്മല പോലിസിന്റെ പിടിയിലായിരുന്നു. പ്രതികളെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോഴാണ് മുകേഷ് പോലിസുമായി സംസാരിച്ചത്.

പ്രതിയോട് മോഷണവിവരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ... മുഖം മറച്ചാണ് മോഷണം നടത്തിയതെന്നും എന്നാല്‍ പിടിയിലായത് എസ്‌ഐ അമീന്‍ സാറിന്റെ മിടുക്കാണെന്നും പറയുന്നുണ്ട്. എറിയാന്‍ അറിയാവുന്നവന്റെ കൈയ്യില്‍ വടികൊടുത്താല്‍ കാര്യങ്ങള്‍ കൃത്യമാണെന്നും മുകേഷ് പറയുന്നു. ആരും കള്ളനായി അമ്മയുടെ വയറ്റില്‍നിന്ന് ജനിക്കുന്നില്ലെന്നും സാഹചര്യമാണ് കള്ളനാക്കുന്നതെന്നും മുകേഷ് തത്വശാസ്ത്രപരമായി പറയുന്നുണ്ട്. ഫോണ്‍ നമ്പര്‍ തരാമെന്നും ജയിലില്‍നിന്ന് ഇറങ്ങാന്‍നേരം വന്നാല്‍ വിശദമായി കാര്യങ്ങള്‍ പറയാമെന്നും മുകേഷ് പറഞ്ഞു.

മലഞ്ചരക്ക് കടകളിലാണ് പ്രധാനമായും മുകേഷിന്റെ മോഷണശ്രമങ്ങളെന്നും ഇത്തരം കടകളില്‍നിന്ന് മോഷ്ടിച്ചതിനുശേഷം മലഞ്ചരക്കെടുക്കുന്ന മറ്റുകടകളില്‍ കുറേശ്ശെയായി വില്‍പന നടത്തുകയും ചെയ്യുന്നതാണ് ശീലമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it