Latest News

റോഡില്‍ ഓയിലൊഴുകി അപകടങ്ങളുണ്ടായി

ചെറിയ പെണ്‍കുട്ടിയടക്കം ഏതാനും പേര്‍ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ ചികല്‍സയിലാണ്

റോഡില്‍ ഓയിലൊഴുകി അപകടങ്ങളുണ്ടായി
X

മാള: മാള ടൗണില്‍ നിന്നും കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പോകുന്ന റോഡില്‍ ഓയിലൊഴുകി നിരവധി ബൈക്കുകള്‍ അപകടത്തില്‍പെട്ടു. ഇതിലെ പോയിരുന്ന ഏതോ വാഹനത്തില്‍ നിന്നുമുള്ള ഓയിലാണ് റോഡില്‍ പരന്നൊഴുകി ബൈക്ക് മറിഞ്ഞ് യാത്രികര്‍ക്ക് അപകടം സംഭവിക്കാന്‍ ഇടയാക്കിയത്. ചെറിയ പെണ്‍കുട്ടിയടക്കം ഏതാനും പേര്‍ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ ചികല്‍സയിലാണ്. ഇതേതുടര്‍ന്ന് മാള അഗ്നി- രക്ഷാസേനയെ നാട്ടുകാര്‍ വിവരമറിയിച്ചു. പിന്നീട് കൊടുങ്ങല്ലൂര്‍ നിന്നുമുള്ള അഗ്നി- രക്ഷാസേനയെത്തി റോഡ് വൃത്തിയാക്കുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയടക്കമുള്ളവര്‍ക്കാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്.

Next Story

RELATED STORIES

Share it