Latest News

പോലിസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ല: ഡിജിപി

ഏതെങ്കിലും പോലിസ് വാഹനത്തില്‍ ഇത്തരം അടയാളങ്ങളുണ്ടെങ്കില്‍ അവ ഇന്ന് തന്നെ നീക്കം ചെയ്ത് റിപോര്‍ട്ട് 23ന് വൈകുന്നേരത്തിനുള്ളില്‍ പോലിസ് ആസ്ഥാനത്ത് നല്‍കണം

പോലിസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ല: ഡിജിപി
X

തിരുവനന്തപുരം: പോലിസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി.ജി.പി ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിച്ച പോലിസ് വാഹനങ്ങളുടെ വിഡിയോകള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും പോലിസ് വാഹനങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇന്ന് തന്നെ നീക്കം ചെയ്ത് റിപോര്‍ട്ട് 23ന് വൈകുന്നേരത്തിനുള്ളില്‍ പോലിസ് ആസ്ഥാനത്ത് നല്‍കണം. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യൂനിറ്റ് മേധാവികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ ചുമതലയുള്ള ഡ്രൈവറും വാഹനം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദികളായിരിക്കുമെന്നും സംസ്ഥാന പോലിസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it