Latest News

സിബിഐയില്‍ 5 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്നത് 64 കേസുകള്‍

സിബിഐയില്‍ 5 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്നത് 64 കേസുകള്‍
X

ന്യൂഡല്‍ഹി; രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയില്‍ അഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന 64 കേസുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്ങ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയനുസരിച്ച് 1,256 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. അതില്‍ 64 എണ്ണമാണ് അഞ്ച് വര്‍ഷത്തിലേറെക്കാലമായി കെട്ടിക്കെടുക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങളടക്കം വന്‍കിടക്കാര്‍ ഉള്‍പ്പെടുന്ന കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് സിബിഐ.

Next Story

RELATED STORIES

Share it