Latest News

പത്തനംതിട്ടയിലെ യോഗാ, ജിംനേഷ്യം സെന്ററുകള്‍ നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കണം

പത്തനംതിട്ടയിലെ യോഗാ, ജിംനേഷ്യം സെന്ററുകള്‍ നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കണം
X

പത്തനംതിട്ട: കണ്ടെയിന്‍മെന്റ് സോണുകള്‍ക്കു പുറത്തുള്ള യോഗാ, ജിംനേഷ്യം കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കിട്ടിയ സാഹചര്യത്തില്‍ അവ എല്ലാ കൊവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും പാലിക്കുന്നത് ഉറപ്പാക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സമയാസമയം പുറപ്പെടുവിക്കുന്ന ആരോഗ്യ സംബന്ധമായ മാര്‍ഗരേഖകളും മറ്റും അനുസരിച്ചേ ഇവ പ്രവര്‍ത്തിക്കാവൂ. 65 വയസിനു മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസില്‍ താഴെയുള്ളവരും ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കരുത്. നടത്തിപ്പുകാരും സന്ദര്‍ശകരും ജീവനക്കാരും നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണം. ആറ് അടി ദൂരം പാലിക്കുന്നത് ഉള്‍പ്പെടെ എല്ലാ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങളും അനുസരിക്കണം. സ്ഥാപനവും പരിസരവും അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം.

കൊവിഡ് 19 പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച പോസ്റ്ററുകളും മറ്റും സ്ഥാപനത്തില്‍ പതിക്കേണ്ടതും ഓഡിയോ വീഡിയോ സന്ദേശങ്ങള്‍ ഇടയ്ക്കിടെ അറിയിക്കുകയും, സന്ദര്‍ശകരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Next Story

RELATED STORIES

Share it