Latest News

ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്ന് മുന്നറിയിപ്പ്

ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്ന് മുന്നറിയിപ്പ്
X

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍. നാളെ രാവിലെ 9 മണിയോടെയാണ് തുറക്കാന്‍ സാധ്യത.

ഷട്ടറുകള്‍ തുറന്നാല്‍ മലമ്പുഴ ഡാമിന്റെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരും. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് മലമ്പുഴ ഡാമില്‍ ജലനിരപ്പ് 112.6 എം ആണ്. മഴ ഈ നിലയില്‍ തുടര്‍ന്നാല്‍ ജല നിരപ്പ് കര്‍വ് ലെവലായ 112.99 എമ്മില്‍ എത്തും.

Next Story

RELATED STORIES

Share it