Latest News

വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ശക്തമായ എന്‍ട്രിയായി 'ദി വോയ്സ് ഓഫ് ഹിന്ദ്റജബ്'

വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ശക്തമായ എന്‍ട്രിയായി ദി വോയ്സ് ഓഫ് ഹിന്ദ്റജബ്
X

വെനീസ്: ഗസയില്‍ ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളെ പുനര്‍നിര്‍മിക്കുന്ന യഥാര്‍ത്ഥ ജീവിത നാടകമായ 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി.

തുനീഷ്യന്‍ ചലച്ചിത്ര സംവിധായിക കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത ചിത്രം ബുധനാഴ്ച പ്രീമിയര്‍ ചെയ്യപ്പെട്ടതിന് ശേഷം 23 മിനിറ്റ് നീണ്ടുനിന്ന കൈയ്യടി നേടി. ഈ വര്‍ഷത്തെ ഫെസ്റ്റിവലിലെ ഏറ്റവും ശക്തമായ എന്‍ട്രികളിലൊന്നായി നിരൂപകര്‍ സിനിമയെ വിശേഷിപ്പിച്ചു.

2024 ജനുവരിയില്‍ വടക്കന്‍ ഗസയിലെ അല്‍-സെമാവിയില്‍ നടന്ന ഇസ്രായേലിന്റെ ആക്രമണത്തില്‍, ഹിന്ദ് കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെങ്കിലും, ഹിന്ദ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

സിനിമയുടെ കഥ, ആക്രമണത്തിന് ശേഷമുള്ള ഹിന്ദിന്റെ അവസാനത്തെ ഫോണ്‍ കോളിനെയാണ് ആസ്പദമാക്കുന്നത്. അമ്മയോട് സംസാരിച്ചുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്നതിനിടെ, ഹിന്ദിന്റെ ശബ്ദം ലോകശ്രദ്ധ നേടിയിരുന്നു. ഗസയിലെ റെഡ് ക്രസന്റ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും, അവരുടെയും വാഹനത്തിന് നേരെ ഇസ്രയേലിന്റെ വെടിവെപ്പ് നടന്നിരുന്നു. ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

ദിവസങ്ങള്‍ക്കുശേഷമാണ് ഹിന്ദിനെയും ആംബുലന്‍സ് സംഘത്തെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹിന്ദിന്റെ അവസാനത്തെ ഫോണ്‍ വിളികളും, രക്ഷാപ്രവര്‍ത്തകര്‍ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it