Latest News

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ

കൈമാറ്റം പാരമ്പര്യ വിധി പ്രകാരമെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപോര്‍ട്ട്

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ
X

തിരുവനന്തപുരം: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപോര്‍ട്ട്. വാജി വാഹനം കൈമാറിയത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണെന്നും നടപടികള്‍ ഹൈക്കോടതിയുടെ അറിവോടെയെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എല്ലാം നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപോര്‍ട്ടില്‍ പറയുന്നത്. 2017 മാര്‍ച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിര്‍മ്മാണ പ്രവൃത്തി മാതൃകാപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വാജിവാഹനം കസ്റ്റഡിയിലെടുത്തത്. അഷ്ടദിക്ക്പാലകര്‍ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടേയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേയും സാന്നിധ്യത്തിലാണ്. സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ സീല്‍ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെയാണ് കൊടിമരം മാറ്റിയതിലേക്കും വാജിവാഹനം തന്ത്രിക്ക് കൊടുത്തതിലേക്കും എസ്‌ഐടി അന്വേഷണം നീങ്ങിയത്. തന്ത്രിയുടെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയിലാണുള്ളത്.

Next Story

RELATED STORIES

Share it